ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് നടപടി

ദില്ലി: ലൈംഗികപീഡനകേസില്‍ വടക്ക് കിഴക്കന്‍ മേഖല ആസാം റൈഫിള്‍സിലെ മേജര്‍ ജനറലിനെ സൈന്യം പുറത്താക്കി. മേജര്‍ ജനറല്‍ ആര്‍എസ് ജസ്‍വാളിനെയാണ് സൈനിക വിചാരണയിലൂടെ പുറത്താക്കിയതെന്ന് കരസേന മേധാവി ബിബിന്‍ റാവത്ത് അറയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് നടപടി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. സൈനിക കോടതി വിചാരണയില്‍ കുറ്റം തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് പെന്‍ഷന്‍ പോലും അനുവദിക്കാതെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത്. സൈനിക കോടതി നടപടി കരസേനാമേധാവി ശരിവെയ്ക്കുകയായിരുന്നു.