ദില്ലി: എന്‍സിസി കേഡറ്റുകള്‍ക്ക് അശ്ലീല വീഡിയോകള്‍ അയച്ച മേജര്‍ ജനറല്‍ റാങ്കിലുള്ള ഓഫീസറെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യാന്‍ ഇന്ത്യന്‍ ആര്‍മി. നാഷണല്‍ കേഡറ്റ് ക്രോപ്‍സിന്‍റെ (എന്‍സിസി) പശ്ചിമ മേഖലയുടെ ചുമതലയുള്ള മേജര്‍ ജനറലാണ് പെണ്‍കുട്ടികളായ കേഡറ്റുകള്‍ക്ക് അശ്ലീല വീഡിയോകള്‍ അയച്ചതെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഓഫീസറില്‍ നിന്ന് അശ്ലീല വിഡിയോകള്‍ ലഭിച്ചതോടെ കേഡറ്റുകള്‍ ആര്‍മി ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിശദ അന്വേഷണം നടത്താനും ആര്‍മി തീരുമാനിച്ചു. ഇതിന് ശേഷമാണ് കോര്‍ട്ട് മാര്‍ഷ്യല്‍ അടുത്ത് തന്നെ നടത്താനുള്ള തീരുമാനം വന്നത്.

അടുത്ത് തന്നെ വിരമിക്കാനുള്ള ഉദ്യോഗസ്ഥനാണ് കോര്‍ട്ട് മാര്‍ഷ്യല്‍ നടപടി നേരിടാന്‍ പോകുന്നത്. വിരമിക്കലിന് ശേഷവും മേജര്‍ ജനലറിനെതിരെയുള്ള നടപടികള്‍ തുടരുമെന്നും ആര്‍മി വ്യക്തമാക്കി.