Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ: അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം; സംസ്ഥാനങ്ങളോട് കേന്ദ്രം

ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും കിട്ടില്ലെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പരിശോധിക്കാനും ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി.

Make people aware that there will be no shortage of essential items central government  to states
Author
Delhi, First Published Mar 25, 2020, 11:06 AM IST

ദില്ലി: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും കിട്ടില്ലെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പരിശോധിക്കാനും ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥിതി വിലയിരുത്താനും തുടർനടപടികൾ സ്വീകരിക്കാനുമായി ഇന്നു പ്രധാനമന്ത്രിയുടെ വസതിയിൽ വച്ച് കേന്ദ്രമന്ത്രിസഭായോ​ഗം ചേരുന്നുണ്ട്. സാമൂഹിക അകലം പാലിച്ചു കൊണ്ടു ചേരുന്ന മന്ത്രിസഭായോ​ഗം രാജ്യവ്യപകമായി അടുത്ത മൂന്നാഴ്ച എങ്ങനെ ലോക്ക് ഡൗൺ നടപ്പാക്കണം എന്ന കാര്യം ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. അവശ്യവസ്തുകൾക്ക് യാതൊരു തരത്തിലും ക്ഷാമവും ലോക്ക് ഡൗണിലുണ്ടാവില്ലെന്ന് കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

നാളെ വീഡിയോ കോൺഫറൻസിലൂടെ ജി20 രാഷ്ട്രനേതാക്കൾ യോ​ഗം ചേരുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം സൗദി രാജാവിന്റെ അധ്യക്ഷതയിലാവും ജി20 നേതാക്കൾ യോ​ഗം ചേരുക. കൊവിഡ് എന്ന മഹാമാരിക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചു നിന്നു പോരാടണം എന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios