വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തിയത്. സ്റ്റാലിൻ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള മോദിയുടെ ആദ്യ തമിഴ്നാട് സന്ദർശനമാണിത്.
ചെന്നൈ: തമിഴ് അനശ്വരമായ ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi). ചെന്നൈയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. അതേവേദിയിൽ ഹിന്ദിക്കൊപ്പം തമിഴും ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും (MK Stalin). ഹിന്ദിക്കൊപ്പം തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്നും. മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷ തമിഴാക്കണമെന്നും പ്രധാനമന്ത്രിയെ സാക്ഷിയാക്കി സ്റ്റാലിൻ ആവശ്യപ്പെട്ടു.
തമിഴ് അനശ്വരമായ ഭാഷയാണെന്നും തമിഴ് സംസ്കാരം ആഗോളമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തി. തമിഴ് ഔദ്യോഗിക ഭരണഭാഷയാക്കണമെന്നത് ഡിഎംകെയുടെ ഏറെക്കാലത്തെ ആവശ്യമാണ്. യുപിഎ ഭരണകാലത്താണ് തമിഴിനെ ശ്രേഷ്ഠ ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തിയത്. സ്റ്റാലിൻ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള മോദിയുടെ ആദ്യ തമിഴ്നാട് സന്ദർശനമാണിത്. സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ പ്രൗഢമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ഒരുക്കിയത്. ഉദ്ഘാടന വേദിയിലേക്ക്റോഡ് ഷോയായാണ് മോദി എത്തിയത്. മധുര - തേനി റെയിൽപ്പാത, താംബരം - ചെങ്കൽപ്പേട്ട് സബ് അർബൻ പാത എന്നിവയടക്കം വിവിധ പദ്ധതികളുടെ1 ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. 11 പദ്ധതികളുടെ നിർമാണ ഉദ്ഘാടനവും നടന്നു.
നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങുകൾ. 31,400 കോടി ചെലവുള്ള 11 പദ്ധതികൾക്കാണ് തറക്കല്ലിട്ടത്.
