ചെന്നൈ: തെന്നിന്ത്യൻ താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിൽ വലിയ ചർച്ചയായിരിക്കുകയാണ്. രജനീ മക്കൾ മണ്ഡ്രത്തിന്റെ രാഷ്ട്രീയ പാർട്ടി മക്കൾ സേവൈ കക്ഷി എന്നാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓട്ടോറിക്ഷയാണ് ഔദ്യോഗിക ചിഹ്നം. രജനീകാന്തിന്റെ പേരിലാണ് മക്കൾ സേവൈ കക്ഷി തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ നൽകിയത്. ഇക്കാര്യത്തിൽ രജനീകാന്തിന്റെ ഓഫീസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പാർട്ടിയുടെ പേരും ചിഹ്നവും ഡിസംബർ 31 ന് പ്രഖ്യാപിക്കൂ എന്ന് താരത്തിന്റെ ഓഫീസ് അറിയിച്ചു.