രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും ചേർന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഗുരുതര പിഴവുകൾ. കോർട്ട് ഫീസ് അടച്ചതിലെ കുറവ് ഉൾപ്പെടെ 14 പിഴവുകളാണ് രജിസ്ട്രി ചൂണ്ടിക്കാട്ടിയത്.
- Home
- News
- India News
- Malayalam News Live: ഇന്ത്യ സഖ്യം നൽകിയ ഹർജിയിൽ 14 ഗുരുതര പിഴവുകൾ; ഹർജി ലിസ്റ്റ് ചെയ്യാതെ സുപ്രീംകോടതി, പിഴവുകൾ തിരുത്തി നൽകാൻ നിർദേശം
Malayalam News Live: ഇന്ത്യ സഖ്യം നൽകിയ ഹർജിയിൽ 14 ഗുരുതര പിഴവുകൾ; ഹർജി ലിസ്റ്റ് ചെയ്യാതെ സുപ്രീംകോടതി, പിഴവുകൾ തിരുത്തി നൽകാൻ നിർദേശം

കൊച്ചി: മാസപ്പടിയുമായി ബന്ധപ്പെട്ട ഇ ഡി കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും, മകൾ വീണ വിജയനും, മുൻ മന്ത്രി മുഹമ്മദ് റിയാസും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയിൽ സി എം ആർ എൽ കമ്പനിക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇ ഡി കത്തിലില്ലെന്നുമാണ് പിണറായിയുടെ വാദം. എന്നാൽ തെളിവുകളും വിവരങ്ങളുമുണ്ടെങ്കിൽ എഫ് ഐ ആർ ഇടാൻ പ്രതികളെ കേൾക്കേണ്ടതുണ്ടോ എന്നായിരുന്നു ഡിവിഷൻ ബഞ്ച് ഇന്നലെ ചോദിച്ചത്. അപ്പീൽ നിലനിൽക്കില്ലെന്നും പിണറായി അടക്കമുള്ളവർക്കെതിരെ വിജിലൻസ് കേസ് എടുത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിംഗിൾ ബഞ്ച് കേസിൽ പിണറായി അടക്കമുള്ളവർ എതിർ കക്ഷിയല്ലാത്തതിനാൽ അപ്പീൽ നൽകണമെങ്കിൽ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് നൽകിയ പുതിയ അനുമതി അപേക്ഷയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക. പിണറായി വിജയനടക്കമുള്ളവരെ സംബന്ധിച്ചടുത്തോളം ഹൈക്കോടതിയുടെ നിലപാട് നിർണായകമാകും.
Malayalam News Live: ഇന്ത്യ സഖ്യം നൽകിയ ഹർജിയിൽ 14 ഗുരുതര പിഴവുകൾ; ഹർജി ലിസ്റ്റ് ചെയ്യാതെ സുപ്രീംകോടതി, പിഴവുകൾ തിരുത്തി നൽകാൻ നിർദേശം
Malayalam News Live: ഗ്യാനേഷിന്റെ രാജിക്കായുള്ള തുടർ സമരപരിപാടികൾ ആലോചിക്കാൻ ഇന്ത്യാസഖ്യം; നേതാക്കളെയും വിദ്യാർത്ഥികളെയും ചായ സൽക്കാരത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള തുടർ സമരപരിപാടികൾ ഇന്ത്യാസഖ്യം ഇന്ന് ആലോചിക്കും. സമരം തെരുവിൽ തുടരണോ കോടതിയിലേക്ക് മാറണോ എന്നതിലാണ് ചർച്ച.
Malayalam News Live: മാസപ്പടി കേസ് - രണ്ട് എസ്ഐടികൾ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം; പിണറായിയുടെയും റിയാസിൻ്റെയും കേസുകൾ വെവ്വേറേ അന്വേഷിക്കും
മാസപ്പടി കേസിലെ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിൽ രണ്ട് എസ്ഐടികൾ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം. പിണറായിയുടെയും റിയാസിൻ്റെയും കേസുകൾ വെവ്വേറേ ആയിരിക്കും അന്വേഷിക്കുക.