ബാരാമുള്ള:  ജമ്മു കശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു.അഞ്ചൽ ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത് (22) ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തില്‍ അഭിജിത്ത് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. അഭിജിത്തിനൊപ്പം പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന ഏതാനും സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

ജമ്മുവിലെ മിലിറ്ററി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷംപൂർത്തിയായ ശേഷം  നാട്ടിലെത്തിക്കും. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭ്യമായിട്ടില്ല. അഭിജിത്തിന്‍റെ പിതാവ് പ്രഹ്ളാദന്‍ ഗള്‍ഫിലാണ്. ശ്രീകലയാണ് അമ്മ. സഹോദരി: കസ്തൂരി.