മറ്റ് അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയും കൊവിഡ് രോഗബാധിതയാണ്.
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഷണ്‍മുഖം ചെട്ടിയാര്‍ ആണ് മരിച്ചത്. സ്വകാര്യാശുപത്രിയില്‍ ഒരു മാസമായി ചികിത്സയിലായിരുന്നു. മറ്റ് അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയും കൊവിഡ് രോഗബാധിതയാണ്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് എത്തുകയാണ്. 3,80,000 പേർക്കാണ് ഇതുവരെ രോഗം വന്നത്. ദില്ലി, മുംബൈ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിൽ ദിനംപ്രതി വലിയ വർധനവ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്നത്. ദില്ലിയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സർക്കാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ദില്ലിയിൽ ഇന്നലെ 3630 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 56,746 ആയി. തുടർച്ച യായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം 3000 കടന്ന സാഹചര്യമാണ്. ഇന്നലെ മാത്രം 77 പേർ മരിച്ചു. ഇതു വരെ 2112 പേരാണ് ദില്ലിയിൽ മരിച്ചത്.
17533 പരിശോധനകളാണ് ഇന്നലെ മാത്രം നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് ദില്ലിയിൽ പരിശോധനകൾ കൂട്ടിയത്. അതെ സമയം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സ ചെലവ് മൂന്നിലൊന്നായി കുറക്കാനുള്ള ആഭ്യന്തര മന്ത്രാലയ സമിതിയുടെ ശുപാർശക്ക് ലഫ്റ്റനന്റ് ഗവർണർ അംഗീകാരം നൽകി. കൊവിഡ് ചികിത്സയിൽ കഴിയുന്ന ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
