അഹമ്മദാബാദ് സിറ്റി കോടതി ഉദ്യോഗസ്ഥയാണ് മരിച്ച മിനു. പ്ലസ് ടു വിദ്യാർത്ഥിയായ മകനോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്.

അഹമ്മദാബാദ്: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അഹമ്മദാബാദിൽ മലയാളി വീട്ടമ്മ ആത്മഹത്യചെയ്തു. മെഗാനിനഗറിൽ താമസിക്കുന്ന മിനു നായരാണ് ഇന്ന് ഉച്ചയോടെ ആത്മഹത്യ ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഹമ്മദാബാദ് സിറ്റി കോടതിയിൽ ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്തപനിയുണ്ടായിരുന്നു. തുടർന്ന് കൊവിഡ് പരിശോധന നടത്തുകയും ഇന്ന് രാവിലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. 

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മകൾ വിദേശത്താണ്. മൃതശരീരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അഹമ്മദാബാദിൽ സംസ്കരിച്ചു.