30 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിവരം. സംഭവത്തിൽ അപ്പാർട്ട്മെന്റ് ഉടമകൾക്കെതിരെ പരാതി നൽകുമെന്ന് രാജേഷ് കുടുംബവും വ്യക്തമാക്കി.
ദില്ലി: ദില്ലി ഇന്ദിരാപുരത്ത് മലയാളിയുടെ വീട് കത്തി നശിച്ചു. ഇന്ദിരാപുരത്ത് താമസിക്കുന്ന നിലമ്പൂർ സ്വദേശി രാജേഷിൻ്റെ വീടാണ് കത്തി നശിച്ചത്. ഇവർ താമസിക്കുന്ന അപ്പാർട്ട്മെൻ്റിലെ താഴത്തെ നിലയിൽ നിന്നാണ് തീപിടുത്തമുണ്ടായത്.
ഇന്നലെ രാത്രിയാണ് സംഭവം. അപകടകാരണം വ്യക്തമല്ല. ആർക്കും അപകടത്തിൽ പരിക്കില്ല. 30 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിവരം. സംഭവത്തിൽ അപ്പാർട്ട്മെന്റ് ഉടമകൾക്കെതിരെ പരാതി നൽകുമെന്ന് രാജേഷ് കുടുംബവും വ്യക്തമാക്കി.
Also Read: കൊട്ടാരക്കരയിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ
