Asianet News MalayalamAsianet News Malayalam

'മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇനി തെരഞ്ഞെടുപ്പുണ്ടാവില്ല'; രൂക്ഷ വിമര്‍ശനവുമായി ഖാർഗെ

ഇന്ത്യയില്‍ ഏകാധിപത്യം വരുമെന്നും ജനാധിപത്യം ഇല്ലാതാകുമെന്നും മല്ലികാർജ്ജുൻ ഖാർഗെ വിമര്‍ശിച്ചു.

Mallikarjun Kharge no more elections in the country if Modi wins 2024 Lok Sabha polls nbu
Author
First Published Jan 29, 2024, 11:48 PM IST

ദില്ലി: 2024ലും നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ പിന്നെ തെര‍ഞ്ഞെടുപ്പുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. മോദി വീണ്ടും വന്നാല്‍  2024 ലേത് അവസാന തെരഞ്ഞെടുപ്പാകും. ഇന്ത്യയില്‍ ഏകാധിപത്യം വരുമെന്നും ജനാധിപത്യം ഇല്ലാതാകുമെന്നും മല്ലികാർജ്ജുൻ ഖാർഗെ വിമര്‍ശിച്ചു. റഷ്യയിലെ പുടിനെ പോലെയാകും മോദിയെന്നും ഖാർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും വിഷമാണെന്നും ഖാ‍ർഗെ പരിഹസിച്ചു. ഒഡീഷയിലെ കോണ്‍ഗ്രസ് പരിപാടിയിലാണ് കോണ്‍ഗ്രസ് അധ്യക്ഷൻ്റെ വിമർശനം ഉയർന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios