Asianet News MalayalamAsianet News Malayalam

രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജി വെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; തീരുമാനം ഒരാൾക്ക് ഒരു പദവി മുൻ നിർത്തി

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടി നേതാക്കളുടെയും പോഷക സംഘടന നേതാക്കളുടെയും സഹകരണം അഭ്യർത്ഥിച്ച് ഖാർഗെ.എല്ലാ തീരുമാനങ്ങളും കൂടിയാലോചിച്ച് ആണ് എടുക്കാൻ പോകുന്നത്.മാറ്റം വേണമെങ്കിൽ ആലോചിച്ച് നടപ്പാക്കും 

 Mallikarjun Kharge resigns as Leader of Opposition in Rajya Sabha
Author
First Published Oct 2, 2022, 1:26 PM IST

ദില്ലി:കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഒരാൾക്ക് ഒരു പദവി മുൻ നിർത്തി രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജി വെച്ചു.തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടി നേതാക്കളുടെയും പോഷക സംഘടന നേതാക്കളുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.  എല്ലാ തീരുമാനങ്ങളും കൂടിയാലോചിച്ച് ആണ് എടുക്കാൻ പോകുന്നത്. മാറ്റം വേണമെങ്കിൽ ആലോചിച്ച് നടപ്പാക്കുമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ഗാന്ധി കുടുംബം ഈ രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. ജീവൻ വരെ നൽകി. സോണിയ ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരാൻ തയ്യാറായിരുന്നില്ല. ഞങ്ങൾ എല്ലാവരും നിർബന്ധിച്ച് ആണ് രാജ്യത്തിനായി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. പിന്നീട്  10 കൊല്ലം സർക്കാർ ഉണ്ടാക്കാൻ വരെ കഴിഞ്ഞു. ഞാൻ കൂടിയാലോചന നടത്തി മാത്രമേ തീരുമാനമെടുക്കു .അതിന് അർത്ഥം ഒന്നും ചെയ്തില്ല എന്നല്ല. ഗാന്ധി കുടുംബവുമായി കൂടിയാലോചിക്കും. അവർ പറയുന്ന നല്ല കാര്യങ്ങൾ നടപ്പാക്കും.

ഗാന്ധി കുടുംബം മത്സരിക്കുന്നില്ല. അവർക്ക് സ്ഥാനാർത്ഥിയുമില്ല. എല്ലാവരുടെയും പിന്തുണയാണ് തനിക്ക് ഉള്ളത്.സമാവായ സ്ഥാനാർത്ഥി ഉണ്ടാകുന്നത് ആണ് നല്ലതെന്ന് താൻ പറഞ്ഞു എന്നാൽ ജനാധിപത്യത്തിൽ മത്സരിക്കുന്നതാണ്  നല്ലതെന്ന് നിലപാടിലായിരുന്നു തരൂർ. അതുകൊണ്ട് മത്സരം നടക്കുന്നു- ഖാര്‍ഗെ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് നേതാക്കളായ നാസിർ , ഗൗരവ് വലഭ്, ദീപീന്ദർ ഹൂഡ എന്നിവർ കോൺഗ്രസ് വക്താവ് സ്ഥാനം രാജി വച്ചു. ഖാര്‍ഗെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവർത്തിക്കുന്നതിനാലാണ് രാജി. ഔദ്യോഗിക പദവികൾ രാജി വെച്ച് പ്രചാരണ പ്രവർത്തനം നടത്തും.ആശയപരമായ പോരാട്ടമാണ് ഇത്രയും കാലം നടത്തിയതെന്ന് രാജി തീരുമാനം അറിയിച്ച് അവര്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios