രാജ്യസഭ എംപിമാർക്ക് രാഷ്ട്രപതി ഭവന് മുൻപിൽ നാട്ടു നാട്ടു ഡാൻസ് കളിച്ചാലോയെന്ന് അബ്ദുൾ വഹാബ് എം പി

ദില്ലി : ആർ ആർ ആർ സിനിമ ഒരുക്കിയത് മോദിയാണെന്ന് പറയരുതെന്ന പരിഹാസവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഓസ്കാർ പുരസ്കാരം ലഭിച്ച ആ‍ർആർഅർ സിനിമയെ കുറിച്ച് പറഞ്ഞാണ് കേന്ദ്ര സർക്കാരിനെ മല്ലികാർജ്ജുൻ ഖർഗെ പരിഹസിച്ചിരിക്കുന്നത്. ഓസ്കാർ പുരസ്കാര ജേതാക്കൾ തെന്നിന്ത്യയിൽ നിന്നുള്ളവരായതിൽ അഭിമാനമെന്നും ഖർഗെ പറഞ്ഞു. രാജ്യസഭ എംപിമാർക്ക് രാഷ്ട്രപതി ഭവന് മുൻപിൽ നാട്ടു നാട്ടു ഡാൻസ് കളിച്ചാലോയെന്ന് അബ്ദുൾ വഹാബ് എം പി ചോദിച്ചു. അതിനായി യുക്രൈനിൽ പോകേണ്ടതില്ലെന്നും രാഷ്ട്രപതിക്ക് മുൻപിൽ നൃത്തം ചെയ്യാമെന്നും വഹാബും പറഞ്ഞു.

Read More : 'കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല'; കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള