ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ മമത ബാനര്‍ജി കാല്‍ തെറ്റി വീണു; വീഡിയോ പ്രചരിക്കുന്നു
ദുര്‍ഗാപൂരില്‍ നിന്ന് അസൻസോളിലേക്കുള്ള യാത്ര പുറപ്പെടുകയായിരുന്നു മമത. ഹെലികോപ്ടറിനകത്ത് കയറിയ ഉടനെ കാല്‍ തെറ്റി വീഴുകയായിരുന്നു.
ദില്ലി: ഹെലികോപ്ടറില്‍ കയറുന്നതിനിടെ തൃണമൂല്‍ കോൺഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കാല്‍ തട്ടി വീണു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നു.
ദുര്‍ഗാപൂരില്‍ നിന്ന് അസൻസോളിലേക്കുള്ള യാത്ര പുറപ്പെടുകയായിരുന്നു മമത. ഹെലികോപ്ടറിനകത്ത് കയറിയ ഉടനെ കാല്‍ തെറ്റി വീഴുകയായിരുന്നു. വീഴ്ചയില്‍ മമതയ്ക്ക് നേരിയ പരുക്ക് മാത്രമേ പറ്റിയിട്ടുള്ളൂ.
സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ മമതയെ പിടിച്ചെഴുന്നേല്‍പിക്കുന്നതും വീഡിയോയില്‍ കാണാം. ശേഷം മമത അസൻസോളിലേക്ക് യാത്ര തിരിച്ചു.
വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-