പ്രവർത്തകർ ജാ​ഗ്രത പുലർത്തണമെന്ന് മമത ബാനർജിയുടെ നിർദേശം. മനപ്പൂർവ്വം ലോഡ്ഷെഡിങ്, സിസിടിവി പ്രവർത്തനം നിലയ്ക്കുന്നു തുടങ്ങിയ കാര്യങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണമെന്നുമാണ് നിർദേശം.

കൊൽക്കത്ത: അവസാന നിമിഷങ്ങളിലും വിവാദങ്ങളും വാക്പോരും തീരാതെ പശ്ചിമബം​ഗാൾ. പ്രവർത്തകർ ജാ​ഗ്രത പുലർത്തണമെന്ന് മമത ബാനർജിയുടെ നിർദേശം. മനപ്പൂർവ്വം ലോഡ്ഷെഡിങ്, സിസിടിവി പ്രവർത്തനം നിലയ്ക്കുന്നു തുടങ്ങിയ കാര്യങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണമെന്നുമാണ് നിർദേശം.

നോർത്ത് 24 പർ​ഗാനസിൽ വഴിയരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണം. പ്രവർത്തകർ ജാ​ഗ്രത പുലർത്തണം. എല്ലാം ബിജെപിയുടെ കളിയാണെന്നും തോൽവി ഉറപ്പിച്ച ബിജെപി എന്തും ചെയ്യുമെന്നും മമത ബാനർജി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഭൂരിപക്ഷം എക്സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ രാജ്യശ്രദ്ധ പശ്ചിമ ബംഗാളിലേക്കാണ്. 294 മണ്ഡലങ്ങളിൽ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്ന് അറിയാം. ഫാൽത മണ്ഡലത്തിൽ റീപോളിംഗ് നടക്കും. വോട്ടെണ്ണലിൽ അതീവ ശ്രദ്ധ പുലർത്താൻ അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.