കൊല്‍ക്കത്ത: സംസ്ഥാനത്ത് പൗരത്വ രജിസ്ട്രേഷന്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ബംഗാള്‍ സര്‍ക്കാര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ്. സംസ്ഥാനത്ത് ഇതുവരെ എന്‍ആര്‍സിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളില്‍ 11 ഓളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എന്നാല്‍ ആക്സിഡന്‍റില്‍ മരിക്കുന്നതിനെയും മമത സര്‍ക്കാര്‍ പൗരത്വ രജിസ്ട്രേഷന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണിതിന് . ആക്സിഡന്‍റില്‍ മരിച്ചവര്‍ക്കും പൗരത്വപട്ടികയുടെ പേര് നല്‍കി 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നു. ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.  ഇതിന് മുഖ്യമന്ത്രി മമതാബാനര്‍ജിയാണ് ഉത്തരവാദിയെന്നും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.