ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച  നടത്തും. ഭരണപരമായ പതിവു കൂടിക്കാഴ്ച എന്നാണ് 
മമത പ്രതികരിച്ചത്. എന്നാല്‍, മമതയുടെ നീക്കം ശാരദ ചിട്ടിതട്ടിപ്പു കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണം.

വൈകീട്ട് നാലരയ്ക്കാണ് മമതാ ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.  ബാങ്ക് ലയനവും ബിഎസ്എന്എല്ലിലെ ശമ്പള പ്രശ്നങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും ചര്‍ച്ചയാകും. നീണ്ട ഇടവേളക്ക് ശേഷമാണ് മമത മോദിയെ കാണുന്നത്. ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ മുന്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിന് സിബിഐ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാ ണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. ബിജെപിയുമായി 
ഒത്തുതീർപ്പിനാണ് മമത ശ്രമിക്കുന്നത് എന്നാണ് പശ്ചിമബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.