Asianet News MalayalamAsianet News Malayalam

ജനാധിപത്യം ഭീഷണി നേരിടുന്നു; ഒന്നിച്ച് നിൽക്കേണ്ട സമയം; മുഖ്യമന്ത്രിമാർക്ക് മമതയുടെ കത്ത്

 എല്ലാവരും ഒരുമിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് മമത കത്തിൽ പറയുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നാണ് മമതയുടെ ആഹ്വാനം.

mamata banerjee writes letter to chief ministers
Author
West Bengal, First Published Dec 24, 2019, 11:53 AM IST


കൊല്‍ക്കത്ത: പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധം കത്തിപ്പടരുന്ന സമയത്ത് പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ മുന്നിട്ടിറങ്ങി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ ജനാധിപത്യം ഭീഷണിയിലാണെന്നും ഇതിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മമത ബാനർജി കത്തയച്ചു. എല്ലാവരും ഒരുമിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് മമത കത്തിൽ പറയുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നാണ് മമതയുടെ ആഹ്വാനം.

''ആശങ്കകളാണ് ഞാൻ ഈ കത്തിൽ പങ്ക് വെക്കുന്നത്. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും വളരെയേറെ ആശങ്കാകുലരാണ്. ഈ സാഹചര്യത്തെ വളരെ ​ഗൗരവത്തോടെ പരി​ഗണിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ എന്നത്തേക്കാളും ഒരുമിച്ച് നില്‍ക്കേണ്ടസമയമാണിത്.'' മമത കത്തിൽ വിശദീകരിക്കുന്നു.
 

Follow Us:
Download App:
  • android
  • ios