Asianet News MalayalamAsianet News Malayalam

ബംഗാളിൽ മമത സർക്കാർ കാലാവധി തികയ്ക്കില്ലെന്ന് ബിജെപി അദ്ധ്യക്ഷൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ഉണ്ടാക്കിയതോടെ ബംഗാളിൽ അടുത്ത തവണ അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി

Mamata govt is not going to complete its full term: Kailash Vijayvargiya
Author
Kolkata, First Published Jun 4, 2019, 5:24 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജി സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൈലാസ് വിജയ്‌വർഗിയ. ബിജെപിയുടെ വളർച്ച തൃണമൂലിനകത്ത് ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും സംസ്ഥാനത്ത് കൂടുതൽ തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

ജയ് ശ്രീറാം എന്ന് വിളിച്ചതിന് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ബംഗ്ലാദേശിൽ നിന്നും ഒന്നര കോടി അനധികൃത കുടിയേറ്റക്കാർ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും ഇവർക്ക് റേഷൻ കാർഡും മറ്റ് ആനുകൂല്യങ്ങളും നൽകി സംരക്ഷിക്കുകയാണ് മമത ബാനർജിയെന്നും ഇദ്ദേഹം ആരോപിച്ചു.

മമത സർക്കാർ കാലാവധി പൂർത്തിയാക്കില്ല. അവരുടെ പാർട്ടി നേതാക്കളായ എംഎൽഎമാരിൽ വലിയൊരു ഭാഗം പാർട്ടിയിൽ നിന്ന് രാജിവയ്ക്കാൻ തയ്യാറായി നിൽക്കുകയാണ്. ഇവർ ബിജെപിയിലേക്ക് വരും. മമതയ്ക്ക് ശേഷം അനന്തരവൻ അഭിഷേക് ബാനർജി പിന്ഗാമി ആകുമെന്നതിൽ മുതിർന്ന നേതാക്കൾ അതൃപ്തിയിലാണ്. അഭിഷേകിന് പിന്നിൽ അണിനിരക്കാൻ തയ്യാറല്ലാത്ത നേതാക്കൾ തൃണമൂൽ പാർട്ടിയിലുണ്ട്.

 

Follow Us:
Download App:
  • android
  • ios