Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ: വെള്ളക്കോട്ടും ​ഗ്ലൗസുമണിഞ്ഞ് ഡോക്ടറായി; പൊലീസ് പിടിച്ചപ്പോൾ കള്ളം പൊളിഞ്ഞു!

ലോക്ക് ഡൗൺ ലംഘിച്ചതിന്റെ പേരിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സർജിക്കൽ മാസ്കും ​​ഗ്ലൗസുകളും വെള്ളക്കോട്ടുമായിരുന്നു ഇയാളുടെ വേഷം.

man arrested for pretending as doctor in lock down
Author
Noida, First Published Apr 2, 2020, 12:28 PM IST


നോയിഡ: നോയിഡയിലെ റോഡിലൂടെ കൂളായി ഒരു ഡോക്ടർ നടന്നു പോകുന്നത് കണ്ടപ്പോൾ പൊലീസുകാർക്ക് ഒരു സംശയം. വിളിച്ചു നിർത്തി ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ശരിക്കുള്ള ഡോക്ടറല്ല! ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങി നടക്കാൻ വേണ്ടി തത്ക്കാലം ഡോക്ടറായതാണ്. കാൺപൂർ സ്വദേശിയായ അശുതോഷ് ശർമ്മ എന്ന യുവാവാണ് ഡോക്ടർ വേഷം കെട്ടി പുറത്തിറങ്ങി നടന്ന് പൊലീസ് പിടിയിലായത്. ലോക്ക് ഡൗൺ ലംഘിച്ചതിന്റെ പേരിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സർജിക്കൽ മാസ്കും ​​ഗ്ലൗസുകളും വെള്ളക്കോട്ടുമായിരുന്നു ഇയാളുടെ വേഷം.

ഇയാൾ ചുറ്റിനടക്കുന്നത് കണ്ട് സംശയം തോന്നിയാണ് പൊലീസ് ചോദ്യം ചെയ്തത്. ആദ്യം ഡോക്ടറാണെന്ന് വാദിച്ചെങ്കിലും പിന്നീട് പൊലീസ് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാൻ ഇയാൾക്ക് സാധിച്ചില്ല. അധിക സമയം വേണ്ടി വന്നില്ല കള്ളം പൊളിയാൻ. നോയിഡയിൽ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി തുടരുകയാണ്. നോയിഡയുടെ ഭാ​ഗമായ ​ഗൗതംബുദ്ധ ന​ഗറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പുതിയ കൊവിഡ് 19 കേസുകളാണ് പുറത്ത് വന്നത്. 

'99 ശതമാനം ആളുകളും മുൻകരുതൽ പാലിച്ചാലും ഒരു ശതമാനം നിയമം ലംഘിച്ചാൽ സമൂഹം മുഴുവൻ അപകടത്തിലാകും. സർക്കാരിനും ഭരണകൂടത്തിനും ജനങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. പൗരൻമാർക്ക് ബുദ്ധിമുട്ടുകളുണ്ട് എന്ന് മനസ്സിലാക്കുന്നു. പരമാവധി പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.' ജില്ലാ മജിസ്ട്രേറ്റ് സുഹാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios