മംഗളുരു: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരുന്നുവെന്നും മുസ്ലിംകള്‍ ഇങ്ങോട്ട് പ്രവേശിക്കരുതെന്നും പറഞ്ഞ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് ആള്‍ക്കൂട്ടം. മംഗളുരുവിലെ ഒരു മാളില്‍ ഇന്നലെയാണ് സംഭവം നടന്നത്. മര്‍ദ്ദനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരുന്നുവെന്നും മുസ്ലിംകള്‍ ഇവിടേക്ക് പ്രവേശിക്കരുതെന്നും യുവാവ് പറയുന്നതും  ഇതുകേട്ട് ആളുകള്‍ മര്‍ദ്ദിക്കുന്നതുമാണ് വീഡിയോ. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. '' ഞങ്ങള്‍ സംഭവത്തില്‍ അന്വേഷണം നടത്തും. പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്'' - മംഗളുരു പൊലീസ് കമ്മീഷണര്‍ എഎന്‍ഐയോട് പറഞ്ഞു.