മഥുര: നടുറോഡില്‍ സ്വന്തം കാറിന് തീയിട്ടും വെടിയുതിര്‍ത്തും പരിഭ്രാന്തി പരത്തിയ യുവാവ് പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ബുധനാഴ്ച വൈകുന്നേരമാണ് ഗതാഗതം തടസ്സപ്പെടുത്തിയ യുവാവ് സ്ഥലത്ത് ഭീകരാവസ്ഥ സൃഷ്ടിച്ചത്. ഇയാളുടെ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു.

ശുഭം ചൗധരി എന്ന യുവാവാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയും അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചിരുന്നു. സ്വന്തം കാറിന് തീയിടുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്ത ശേഷം ഇയാള്‍ ഓടിക്കൂടിയ ആളുകളോട് മൈക്കിലൂടെ സംസാരിച്ചതായും സീനിയര്‍ പൊലീസ് സൂപ്രണ്ട് ഷലഭ് മാഥുര്‍ പറഞ്ഞു.  നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കീഴ്‍പ്പെടുത്തിയ പൊലീസ് ആയുധങ്ങളും പിടിച്ചെടുത്തു. യുവാവിന്‍റെ പ്രവൃത്തിക്ക് പിന്നിലെ കാരണം വ്യക്തമല്ല. 

എന്നാല്‍ കൂടെയുണ്ടായിരുന്ന യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ നവംബറില്‍ നടക്കാനിരുന്ന ശുഭം ചൗധരിയുടെ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് ഇയാള്‍ കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നതായി സൂചനയുണ്ട്.