മീററ്റ്: വിവാഹ വിരുന്നിൽ ഭക്ഷണത്തില്‍ തുപ്പിയിട്ട ശേഷം പാചകം ചെയ്യുന്ന പാചകക്കാരനെ കയ്യോടെ പിടികൂടി. പാചകക്കാരൻ തന്തൂരി റൊട്ടിയിൽ തുപ്പുന്ന വിഡിയോ പുറത്ത്​വന്നു. സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ പാചകക്കാരൻ സുഹൈലിനെ പൊലീസ്​ അറസ്റ്റ്​ ചെയ്തു.

ഉത്തർപ്രദേശിലെ മീററ്റിലാണ്​ സംഭവം. തന്തൂരി അടുപ്പിൽ വേവിക്കാൻ വെക്കുന്നതിന്​ മുമ്പ്​ റൊട്ടിയിൽ തുപ്പുന്നതാണ്​ വിഡിയോയിലുള്ളത്. പാചകക്കാരൻ റൊട്ടിയിൽ തുപ്പുന്നത്​ ശ്രദ്ധയിൽപ്പെട്ടതോടെ വിവാഹചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ ഒരാൾ വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

പകർച്ചവ്യാധികൾ ഉൾപ്പെടെ വ്യാപിക്കുന്ന ഈ സമയത്ത്​ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ പൊലീസ്​ നടപടി സ്വീകരിക്കണമെന്ന്​ സമൂഹ മാധ്യമങ്ങളിൽ ആവശ്യമുയർന്നിരുന്നു. 

അതേ സമയം പ്രതിയെ അറസ്റ്റ് ചെയ്ത എല്‍എല്‍ആര്‍എം പൊലീസ് സ്റ്റേഷന് മുന്നില്‍ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.