ഹൈദരാബാദ്: മുസ്ലിം യുവതിയെ വിവാഹം കഴിക്കാൻ മതം മാറിയതിന് പിന്നാലെ വഞ്ചിക്കപ്പെട്ടുവെന്ന ആരോപണവുമായി യുവാവ്. ഹൈദരാബാദ് സ്വദേശി അബ്ദുള്‍ ഹുനൈനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്ത്യാനിയായ താൻ മതം മാറി മുസ്ലിം ആയപ്പോൾ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഞ്ചിച്ചുവെന്നാണ് ഇയാളുടെ പരാതി. 

തെലങ്കാന മനുഷ്യാവകാശ കമ്മീഷനിലാണ് അബ്ദുള്‍ ഹുനൈൻ പരാതി നൽകിയിരിക്കുന്നത്. യുവതിയെ വിവാഹം ചെയ്തു താരമെന്ന ഉറപ്പിലാണ് താൻ മതം മാറിയതെന്ന് അബ്ദുള്‍ ഹുനൈൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോള്‍ വിവാഹത്തിന് താത്പര്യമില്ലെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതെന്നും ഇയാള്‍ ആരോപിക്കുന്നു.