സ്കാനറിലൂടെ ബാഗ് കടത്തിവിട്ടപ്പോളാണ്  തോക്കുണ്ടെന്ന വിവരം പുറത്തായത്. 

ദില്ലി: തോക്കുമായി ദില്ലി മെട്രോ സ്റ്റേഷനിലെത്തിയ യുവാവിനെ പിടികൂടി. ദില്ലിയിലെ ലജ്പത്ത് നഗര്‍ സ്വദേശിയായ വിശാല്‍ സി ആണ് പിടിയിലായത്. ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷനില്‍ പുലര്‍ച്ചെ ആറ് മണിക്കാണ് സംഭവം. സ്കാനറിലൂടെ ബാഗ് കടത്തിവിട്ടപ്പോളാണ് തോക്കുണ്ടെന്ന വിവരം പുറത്തായത്. തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി വിശാലിനെ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസിന് കൈമാറി. ആയുധങ്ങളുമായി ദില്ലി മെട്രോയിലെത്തുന്നത് നിയമവിരുദ്ധമാണ്.