അമരാവതി: പോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന്‍ മരിച്ചു. ആന്ധ്രാപ്രദേശില്‍ 55കാരനായ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് മരിച്ചത്.ജനുവരി 15നായിരുന്നു സംഭവം.

കോഴിപ്പോരിന് തന്‍റെ കോഴിയെ കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം. കോഴിയുടെ നഖത്തില്‍ കെട്ടിവെച്ചിരുന്ന മൂര്‍ച്ചയേറിയ കത്തി വെങ്കടേശ്വര റാവുവിന്‍റെ കഴുത്തില്‍ കൊണ്ട് ഞരമ്പ് മുറിയുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനധികൃതമായി നടത്തുന്ന കോഴിപ്പോരിനിടെ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നത് സാധാരണയാണ്. കാലുകളില്‍ മൂര്‍ച്ചയേറിയ കത്തി കെട്ടിവെച്ചാണ് കോഴികളെ കോഴിപ്പോരിനിറക്കുന്നത്.  

Read More: ഉന്നത ബിസിനിസുകാരന്‍റെ ഭാര്യ ദില്ലിയില്‍ തൂങ്ങി മരിച്ച നിലയില്‍