ഭുവനേശ്വര്‍: സ്പൈസ്ജെറ്റ് വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെ കുഴഞ്ഞുവീണ 48കാരന്‍ മരിച്ചു. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന സ്പൈസ്ജെറ്റ് വിമാനത്തിലാണ് യാത്രികന്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് കൊല്‍ക്കത്തയിലിറങ്ങേണ്ട വിമാനം ഭുവനേശ്വറില്‍ ഇറക്കി.

ചെന്നൈയില്‍ നിന്ന് വിമാനം പറന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ശ്വാസം തടസ്സം നേരിടുന്നതായി അശോക് കുമാര്‍ ശര്‍മ്മ അറിയിച്ചു. വിമാനം ഭുവനേശ്വറിലേക്ക് തിരിച്ചുവിടുകയും രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് തയ്യാറാക്കി നിര്‍ത്താന്‍ പൈലറ്റ് ആവശ്യപ്പെടുകയും ചെയ്തു. ഭുവനേശ്വര്‍ വിമാനത്താവളത്തിലെ മെഡിക്കല്‍ റൂമിലേക്ക് അശോക് കുമാറിനെ മാറ്റി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.