ദില്ലി: ദില്ലിയിലെ വിധാന്‍ സഭ മെട്രോ സ്റ്റേഷനില്‍ വച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നില്‍ ചാടി 40 കാരന്‍ ആത്മഹത്യ ചെയ്തു. സംഭവത്തെ തുടര്‍ന്ന് മെട്രോ സ്റ്റേഷനിലൂടെയുള്ള സര്‍വ്വീസുകള്‍ വൈകി.

'' 40 കാരന്‍ വിധാന്‍ സഭ മെട്രോ സ്റ്റേഷനില്‍ വച്ച് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. മരിച്ചയാളുടെ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും'' -  ഡിസിപി (മെട്രോ) വിക്രം പര്‍വാല്‍ പറഞ്ഞു. 

ദില്ലി മെട്രോയുടെ രണ്ടാമത്തെ പാതയായ യെല്ലോ ലൈന്‍ ആണ് വിധാന്‍ സഭ സ്റ്റേഷന്‍.  34 നിലയങ്ങളും 45 കിലോമീറ്റർ നീളവുമുള്ള സ്റ്റേഷനിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. യെല്ലോ ലൈന്‍ എടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് ദില്ലി മെട്രോ അധികൃതര്‍ അറിയിച്ചു.