ഗാന്ധിന​ഗർ: പ്രായപൂർത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞുകൊന്ന ശേഷം ആത്മഹത്യ ചെയ്ത് പിതാവ്. ഗുജറാത്തിലെ ജുനാഗാദ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ് സംഭവം. റാസിക് സോളങ്കി(35) എന്ന കർഷകനാണ് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.

ഭാര്യ നാലാമതും പെൺകുഞ്ഞിന് ജന്മം നൽകിയതോടെ അസ്വസ്ഥനായാണ് സോളങ്കി ഈ പ്രവൃത്തി ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അഞ്ജലി (7), റിയ (5), ജൽപ (3) എന്നിവരുടെ മൃതദേഹങ്ങൾ വീടിനടുത്തുള്ള കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തി.

പത്ത് ദിവസം മുമ്പ് ഭാര്യ നാലാമത്തെ പെൺകുട്ടിയെ പ്രസവിച്ചതിൽ സോളങ്കി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ  പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും ഇയാൾ നേരിട്ടിരുന്നതായും അവർ കൂട്ടിച്ചേർത്തു. സംഭവ ദിവസം തന്റെ ഓരോ കുഞ്ഞുങ്ങളെയായി കിണറ്റിൽ എറിഞ്ഞ ശേഷം സോളങ്കി ആത്മഹത്യ ചെയ്യുകായിരുന്നു. അന്നേദിവസം സോളങ്കിയുടെ ഭാര്യയും നവജാത ശിശുവും അവരുടെ അമ്മ വീട്ടിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.