നാല് പേരെയും കൊന്ന ശേഷം യുവാവ് സഹോദരനെ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയും പൊലീസിനെ വരാൻ പറയുകയും ചെയ്തു

ഗാസിയാബാദ് (യുപി): ഭാര്യയെയും മൂന്ന് മക്കളെയും യുവാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

Add Asianetnews as a Preferred SourcegooglePreferred

നാല് പേരെയും കൊലപ്പെടുത്തിയ ശേഷം പ്രതി സുമിത് സഹോദരനെ വിളിച്ച് വിവരം പറയുകയായിരുന്നു. ഇദ്ദേഹത്തോട് കൊലപാതക വിവരം പൊലീസിനെ അറിയിക്കാനും സുമിത് ആവശ്യപ്പെട്ടു.

സഹോദരൻ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. എന്നാൽ അപ്പോഴേക്കും സുമിത് സ്ഥലം വിട്ടിരുന്നു. 

എങ്ങിനെയാണ് കൊലപാതകം നടത്തിയതെന്നോ, കൊലപാതകത്തിന്റെ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം പോസ്റ്റുമോർട്ടം ചെയ്യാനയച്ചു. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.