അസുഖ ബാധിതയായ തനിക്ക് ഇപ്പോള്‍ കുട്ടികളെ നോക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ, സഹോദരി  രചനയെ കല്യാണം കഴിക്കണമെന്നും വിനിത ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. 

ഭോപ്പാൽ: ഒരേ വിവാഹ പന്തലിൽ വച്ച് സഹോദരിമാരുടെ കഴുത്തിൽ താലികെട്ടി യുവാവ്. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് ആപൂര്‍വമായ വിവാഹത്തിന് ആളുകൾ സാക്ഷ്യം വഹിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദിലീപ് വിനിതയെ കല്യാണം കഴിക്കുന്നത്. ഇതില്‍ മൂന്ന് കുട്ടികളുണ്ട്. അസുഖബാധിതയായ തനിക്ക് ഇപ്പോള്‍ കുട്ടികളെ നോക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ, സഹോദരി രചനയെ കല്യാണം കഴിക്കണമെന്നും വിനിത ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. വിവാഹചടങ്ങില്‍വച്ച് ദിലിപ് രചനയ്ക്കും വിനിതയ്ക്കും ഒരേസമയം മാലകള്‍ കൈമാറി. 

എന്നാല്‍, കുറെനാളായി സഹോദരിയെ ഇഷ്ടപ്പെടുന്നതായും അവളെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും ഭാര്യയോട് പറഞ്ഞിരുന്നുവെന്നു. ഭാര്യയുടെ സമ്മതത്തോടെ സഹോദരിയെയും വരണമാല്യം ചാര്‍ത്തുകയായിരുന്നുവെന്നും ദിലീപ് പറയുന്നു.