ദില്ലി: ഹരിയാനയിലെ ഗുഡ്‌ഗാവിൽ ആശുപത്രിയിലേക്ക് വാഹനം ഇടിച്ച് കയറ്റി. ഗുഡ്‌ഗാവിലെ ബാലാജി ആശുപത്രിയിലേക്കാണ് ട്രക്ക് ഓടിച്ചുകയറ്റിയത്. ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് അതിക്രമം. ബന്ധുക്കളിൽ ഒരാളാണ് ട്രക്ക് ആശുപത്രിയിലേക്ക് ഇടിച്ചു കയറ്റിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.