Asianet News MalayalamAsianet News Malayalam

ദളിത് സമുദായാം​ഗം പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു; യുപി സ്വദേശിക്കെതിരെ കേസെടുത്തതായി പൊലീസ്

പാചകക്കാരൻ വരാതിരുന്നതിനെ തുടർന്ന് ദളിത് വിഭാ​ഗത്തിൽ പെട്ട ലീലാവതി ദേവി എന്ന സ്ത്രീയാണ് ഭക്ഷണം പാകം ചെയ്തത്. ഇവർ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ തയ്യാറല്ലെന്നായിരുന്നു സെറാജ് അഹമ്മദിന്റെ നിലപാട്. 

man refuses food cooked by dalit woman
Author
Lucknow, First Published Apr 14, 2020, 9:17 AM IST

ഗോരഖ്പൂർ: ദളിത് ​സമുദായത്തില്‍ പെട്ട സ്ത്രീ പാകം ചെയ്ത ഭക്ഷണം നിഷേധിച്ച യുപി സ്വദേശിക്കെതിരെ കേസെടുത്തതായി പൊലീസ്. ഉത്തർപ്രദേശിലെ ഖുശിന​ഗറിൽ ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രത്തിലാണ് സംഭവം. ജില്ലയിലെ ഭുജൗലി ഖുർദ് ​ഗ്രാമത്തിൽ നിന്നുള്ള സെറാജ് അഹമ്മദ് എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ​ഗ്രാമത്തിലെ പ്രൈമറി സ്കൂളാണ് ക്വാറന്റൈൻ കേന്ദ്രമാക്കി മാറ്റിയത്. ഇയാളെക്കൂടാതെ നാലുപേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ദില്ലിയിൽ നിന്നും മാർച്ച് 29നാണ് ഇയാൾ തിരികെ എത്തിയത്. ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇയാൾ.

പാചകക്കാരൻ വരാതിരുന്നതിനെ തുടർന്ന് ദളിത് വിഭാ​ഗത്തിൽ പെട്ട ലീലാവതി ദേവി എന്ന സ്ത്രീയാണ് ഭക്ഷണം പാകം ചെയ്തത്. ഇവർ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ തയ്യാറല്ലെന്നായിരുന്നു സെറാജ് അഹമ്മദിന്റെ നിലപാട്. ഇതിനെ തുടർന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദേശ്ദീപക് സിം​ഗ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ രമാകാന്ത് എന്നിവരെ ലീലാവതി സംഭവത്തെക്കുറിച്ച് അറിയിച്ചു. കൂടാതെ പോലീസിൽ പരാതിപ്പെടുകയും ചെയ്തു, പിന്നാക്ക വിഭാ​ഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരം അഹമ്മദിനെതിരെ കേസെടുത്തതായി ഖദ്ദ പൊലീസ് അറിയിച്ചു. ബിജെപി എംഎൽഎ വിജയ് ദുബൈ ലീലാവതി ദേവിയുടെ വീട്ടിലെത്തുകയും കഴിക്കാൻ ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തു. തൊട്ടുകൂടായ്മ ഒരു സാമൂഹിക തിന്മയാണെന്നും അത് യാതൊരു വിധത്തിലും അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.  

Follow Us:
Download App:
  • android
  • ios