Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് മുതലാളി മരിച്ചു; വീട്ടിൽ നിന്നും ആഭരണങ്ങളും പണവുമായി സഹായി മുങ്ങി, അറസ്റ്റ്

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ വെങ്കിടേഷിനെ ബസവപന്ത ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 450 ഗ്രാം സ്വര്‍ണാഭരണങ്ങളും3 കിലോ വെള്ളിയും 20,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. 

man steal 20 lakh worth gold ornaments from employer house
Author
Bengaluru, First Published Sep 1, 2020, 4:52 PM IST

ബാം​ഗ്ലൂരൂ: മുതലാളി കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വീട്ടില്‍ നിന്നും 20 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്ന യുവാവ് പിടിയിൽ. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ കൊണാനൂരിലാണ് സംഭവം. വെങ്കിടേഷ് എന്നയാളാണ് അറസ്റ്റിലായത്. 

പുരോഹിതന്‍ കൂടിയായ ലവകുമാര്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി കിടപ്പിലായിരുന്നു. ഓ​ഗസ്റ്റ് 10ന് ഇദ്ദേഹത്തിന് പനി ബാധിക്കുകയും മരിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിൽ ലവകുമാറിന് കൊവിഡ് ബാധിച്ചിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിച്ചു. 

പിന്നാലെ, ലവകുമാറിന്റെ ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടും 14 ദിവസം ആ വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇതനുസരിച്ച് ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറി. ഓഗസ്റ്റ് 24 ന് ലവകുമാറിന്റെ സഹോദരന്‍ നോക്കാനെത്തിയപ്പോഴാണ് വീട് തകര്‍ത്തതായി കണ്ടെത്തിയത്. പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ കള്ളന്‍ അലമാര കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയാതും കണ്ടെത്തി. 

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ വെങ്കിടേഷിനെ ബസവപന്ത ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 450 ഗ്രാം സ്വര്‍ണാഭരണങ്ങളും3 കിലോ വെള്ളിയും 20,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios