ദില്ലി: ദില്ലിയിൽ കൊവിഡ് രോഗബാധ സംശയത്തിൽ നിരീക്ഷണത്തിൽ ആയിരുന്ന യുവാവ് ആത്മഹത്യ ചെയ്തു.  സഫ്ദർജംഗ് ആശുപത്രിയുടെ മുകളിലെ നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് എത്തിയ തൻവീർ സിംഗ് ആണ് മരിച്ചത്. ഇയാളെ ഇന്ന് രാത്രി ഒന്‍പത് മണിക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

വൈകീട്ട് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവാവിന് പരിശോധനയിൽ വൈറസ് ബാധ സംശയിച്ചതോടെയാണ് ഐസൊലേഷനിലാക്കിയത്. ഇയാളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഐസൊലേഷന്‍ വാർഡിൽ പ്രവേശിക്കാൻ ഇയാൾ വിമുഖത കാണിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. മുപ്പത്തിയഞ്ചുകാരനായ തൻവീർ പഞ്ചാബ് സ്വദേശിയാണ്.