Asianet News MalayalamAsianet News Malayalam

പാക് വിരുദ്ധ മുദ്രാവാക്യം വിളിക്കാനാവശ്യപ്പെട്ട് യുവാവിന് ക്രൂര മര്‍ദനം; ഒരാള്‍ പിടിയില്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
 

Man Thrashed In Delhi, Forced To Chant Anti-Pak Slogans
Author
New Delhi, First Published Mar 25, 2021, 1:31 PM IST

ദില്ലി: ദില്ലിയിലെ ഖജൂരിയില്‍ ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാകിസ്ഥാന്‍ മൂര്‍ദാബാദ് മുദ്രാവാക്യം വിളിക്കാനാവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദില്ലി കലാപക്കേസിലും പ്രതിയായ ആളാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

റോഡില്‍ കിടക്കുന്നയാളോട് പാകിസ്താന്‍ മൂര്‍ദാബാദ് മുദ്രാവാക്യം വിളിക്കാനാണ് പ്രതി ആവശ്യപ്പെടുന്നത്. വീഡിയോയില്‍ കാണാത്ത മറ്റൊരാള്‍ ഉച്ചത്തില്‍ വിളിക്കാന്‍ ആവശ്യപ്പെടുകയും വീണുകിടക്കുന്നയാളുടെ കോളറില്‍ പിടിക്കുകയും ചെയ്യുന്നു. പിന്നീടാണ് പ്രധാന പ്രതി ഇയാളെ മര്‍ദിക്കുന്നത്. അടിക്കരുതെന്ന് വീണുകിടക്കുന്നയാള്‍ കൈകൂപ്പി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം, വീഡിയോയുടെ ആധികാരികതയെ സംബന്ധിച്ച് വ്യക്തതയില്ല. വീഡിയോയില്‍ ഇരയെ മര്‍ദ്ദിക്കുന്ന പ്രധാന ഇരയെ അറസ്റ്റ് ചെയ്‌തെന്ന് ദില്ലി പൊലീസ് അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios