സംഭവത്തിൽ ആറ് പേർക്കെതിരെ ഡ്രൈവറെ മർദ്ദിച്ചതിന് പൊലീസ് കേസെടുത്തു. ഉഡുപ്പിയിൽ നിന്ന് മംഗളൂരുവിലെ അറവുശാലയിലേക്കാണ് മൃഗങ്ങളെ കൊണ്ടുപോയത്

മംഗളൂരു: കന്നുകാലികളുമായി പോയ വാഹനം തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ചു. മംഗളൂരുവിലാണ് സംഭവം. മിനി ട്രക്കിൽ നാല് കാലികളുമായി പോയ മുഹമ്മദ് എന്ന യുവാവിനെയാണ് ബജ്റംഗ് ദൾ പ്രവർത്തകർ കൂട്ടം ചേർന്ന് മർദ്ദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ ആറ് പേർക്കെതിരെ ഡ്രൈവറെ മർദ്ദിച്ചതിന് പൊലീസ് കേസെടുത്തു. ഉഡുപ്പിയിൽ നിന്ന് മംഗളൂരുവിലെ അറവുശാലയിലേക്കാണ് മൃഗങ്ങളെ കൊണ്ടുപോയത്. അനുമതിയില്ലാതെയാണ് മൃഗങ്ങളെ കടത്തിയതെന്ന് ആരോപിച്ച് ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.