''കോൺഗ്രസിന് കോടതിയിൽ വിശ്വാസമുണ്ട്. ഒരു വാർത്ത സമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി...''

കൊച്ചി : അദാനി വിഷയം ഉന്നയിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായ അപകീർത്തി കേസ് ഉണ്ടായതെന്ന് മണിശങ്കർ അയ്യർ. കേരളത്തിലെ പ്രഥമ കോൺഗ്രസ് സമ്മേളനത്തിന്റെ 120ാം വാർഷികവും സേലം വിജയരാഘവാചാരി അനുസ്മരണവും എന്ന പരിപാടിയിൽ എറണാകുളം ഡിസിസിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചോദ്യങ്ങളെ മോദി സർക്കാർ ഭയക്കുന്നുവെന്നും മണിശങ്കർ അയ്യർ പറഞ്ഞു. കോൺഗ്രസിന് കോടതിയിൽ വിശ്വാസമുണ്ട്. ഒരു വാർത്ത സമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇങ്ങനെയാണോ രാജ്യത്ത് ജനാധിപത്യം പുലരേണ്ടത്. പ്രതിപക്ഷ പാർട്ടി നേതാക്കളെ ഉന്നം വെച്ച് സർക്കാർ നടപടികളെടുക്കുന്നു. ഇ ഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഇതിനായി ഉപയോഗിക്കുന്നുവെന്നും മണിശങ്കർ അയ്യർ പറഞ്ഞു. 

Read More : കാസർഗോഡെത്തി വന്ദേ ഭാരത്, രണ്ടാം ഘട്ടവും വിജയകരം, യാത്രാ ദൈർഘ്യം 7 മണിക്കൂർ 50 മിനുട്ട്