മോദിയുടെ തിരഞ്ഞെടുപ്പ് തട്ടിപ്പായാണ് താൻ ഇതിനെ കാണുന്നതെന്നും തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ദില്ലി മുന്‍ മുഖ്യമന്ത്രി കൂടിയായ ഷീല പിന്നീട് പറഞ്ഞു.

ദില്ലി:തീവ്രവാദത്തിനെതിരായ നടപടികളിൽ മൻമോഹൻസിങ്ങിനെക്കാള്‍ കരുത്താനാണ് മോദിയെന്ന് അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ദില്ലി പി.സി.സി അധ്യക്ഷ ഷീലാ ദീക്ഷിത്.എന്നാൽ ഇതെല്ലാം മോദി രാഷ്ട്രയീത്തിന് വേണ്ടി ചെയ്യുന്നതാണെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഷീല ദീഷിത് പറഞ്ഞു.

ഈ അഭിപ്രായം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ തീവ്രവാദത്തിനെതിരായ നടപടികളിൽ മോദി കരുത്താനാണെന്ന് ചില ആള്‍ക്കാര്‍ കരുതുന്നുണ്ടാകാമെന്നാണ് താന്‍ പറഞ്ഞതെന്ന് ഷീല ദീഷിത് വിശദീകരിച്ചു.മോദിയുടെ തിരഞ്ഞെടുപ്പ് തട്ടിപ്പായാണ് താൻ ഇതിനെ കാണുന്നതെന്നും തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ദില്ലി മുന്‍ മുഖ്യമന്ത്രി പറഞ്ഞു.അതേ സമയം രാജ്യത്തിന് അറിയാവുന്ന കാര്യം ഉറപ്പിച്ച പറഞ്ഞതിന് ഷീലാ ദീക്ഷിത്തിന് നന്ദിയെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു.