'കെജ്‍രിവാള്‍ ദബാംഗ് ആണോ അല്ലയോ എന്ന് ഫെബ്രുവരി എട്ടിന് വ്യക്തമാകുമെന്ന്'  അഭിമുഖത്തില്‍ മനോജ് തിവാരി അഭിമുഖത്തില്‍ പറയുന്നു.

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ, ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി പുറത്തുവിട്ടതായി റിപ്പോര്‍ട്ട്. ന്യൂസ് 18 ചാനലിന് ഡിസംബര്‍ 19ന് നല്‍കിയ അഭിമുഖത്തിലാണ് ഫെബ്രുവരി എട്ടിന് ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മനോജ് തിവാരി സൂചന നല്‍കുന്നത്. ട്വിറ്ററിലാണ് മനോജ് തിവാരിയുടെ അഭിമുഖം വൈറലായത്. 'കെജ്‍രിവാള്‍ ദബാംഗ് ആണോ അല്ലയോ എന്ന് ഫെബ്രുവരി എട്ടിന് വ്യക്തമാകുമെന്ന്' മനോജ് തിവാരി അഭിമുഖത്തില്‍ പറയുന്നു. ജനുവരി ആറിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദില്ലി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മനോജ് തിവാരി അറിയാതെ തെരഞ്ഞെടുപ്പ് തീയതി പറയുമ്പോള്‍ അവതാരകന്‍ വിഷയം മാറ്റുന്നതും അഭിമുഖത്തില്‍ വ്യക്തമാണ്. 

Scroll to load tweet…