മഹാരാഷ്ട്രയില്‍ സ്വകാര്യ ഓഫീസുകളിലും തീയേറ്ററുകളിലും 50 ശതമാനത്തോളം പേരെ മാത്രമേ അനുവദിക്കു.
ദില്ലി: കൊവിഡ് നിരക്കില്‍ വീണ്ടും വര്‍ധനയുണ്ടായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍. പഞ്ചാബില്‍ മാര്‍ച്ച് 31 വരെ സ്കൂളുകളും കോളേജുകളും അടച്ചിടാൻ സർക്കാര്‍ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ സ്വകാര്യ ഓഫീസുകളിലും തീയേറ്ററുകളിലും 50 ശതമാനത്തോളം പേരെ മാത്രമേ അനുവദിക്കു.
ഓഡിറ്റോറിയങ്ങളിലെ മത സാസ്കാരിക രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി.ഛത്തീസ്ഗഡില്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് പുനരാരംഭിച്ചു. അഹമ്മദാബാദില്‍ രാത്രി 9 മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യു ഏര്‍പ്പെടുത്തും. രാജ്യത്ത് 24 മണിക്കൂറിനിടെ 39,726 പേര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കൊവിഡ് ബാധിച്ച് 154 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,59,370 ആയി.
