റായ്പൂർ: ഛത്തീസ്​ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. ജവാന്മാർ ഉൾപ്പെടെ പത്തു പേർക്ക് പരിക്കേറ്റു. സുഖോമയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഇന്നലെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്.

നാസിക് സ്വദേശി അസി. കമാൻ‍ഡൻഡ് നിതിൻ ബൽറാവുവാണ് വീരമൃത്യു വരിച്ചത്.   സുക്മ ജില്ലയിലെ ചിന്തല്‍നാര്‍ വനമേഖലയില്‍ ഇന്നലെ രാത്രി എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. മാവോയിസ്റ്റുകള്‍ക്കായുളള തെരച്ചിലിനുശേഷം മടങ്ങിയ സിആര്‍പിഎഫ്-പൊലീസ് സംയുക്ത സേനയായ കോബ്രയെ ലക്ഷ്യം വെച്ചാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ ഹെലികോപ്ടറിൽ  ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തിനു പിന്നാലെ പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായുളള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.