എംഎൽഎ ഭീമാ മണ്ഡാവി അടക്കം ആറ് പേരാണ് മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചായിരുന്നു ആക്രമണമുണ്ടായത്.

റായ്പൂർ: ഛത്തിസ്ഗഡിലെ ബിജെപി എം എൽ എ ഭീമാ മാണ്ഡവിയെ വധിച്ച മാവോയിസ്റ്റ് സംഘത്തിലെ പ്രധാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് മാഡ്വി മുയ്യയാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ഏപ്രിൽ 9 നാണ് ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ വച്ച് ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദി ആക്രമണമുണ്ടായത്. ഭീമാ മണ്ഡാവി അടക്കം ആറ് പേരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചായിരുന്നു ആക്രമണമുണ്ടായത്.

എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ഉപയോഗിച്ച് മാവോവാദികൾ സ്‌ഫോടനം നടത്തുകയായിരുന്നു. ഭീമ മാണ്ഡവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് നക്സലൈറ്റുകളെ നേരെത്തെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു