കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ട സംസ്ക്കാരം കുക്കി സംഘടനകൾ ഇന്ന് നടത്തുന്നത് ഹൈക്കോടതി തടഞ്ഞു.

ദില്ലി : മണിപ്പൂരിൽ കലാപത്തിന്റെ തൊണ്ണൂറാം ദിവസവും വ്യാപക അക്രമം. ബിഷ്ണുപൂരിയിൽ ജനക്കൂട്ടം ആയുധങ്ങൾ കൊള്ളയടിച്ചു. ഇംഫാൽ വെസ്റ്റിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ട സംസ്ക്കാരം കുക്കി സംഘടനകൾ ഇന്ന് നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. 

മൂന്ന് മാസം പിന്നിടുമ്പോഴും മണിപ്പൂരിലെ അന്തരീക്ഷം കലുഷിതമായി തുടരുകയാണ്. കുക്കി സംഘടനകൾ കലാപത്തിൽ മരിച്ച 35 പേരുടെ കൂട്ട സംസ്കാരം നടത്താൻ തീരുമാനിച്ചതിനെതിരെ മെയ് തെ സംഘടനകൾ പലയിടങ്ങളിലും പ്രതിഷേധിച്ചു. ബിഷ്ണു പൂരിലെ നരൻ സേനനിലെ ജനക്കൂട്ടം ഐആർബി ക്യാമ്പ് ആക്രമിച്ച് ആയുധങ്ങൾ കൊള്ളയടിച്ചു. മൂന്നൂറ് തോക്കുകളും വെടിയുണ്ടകളും മോഷണം പോയെന്നാണ് റിപ്പോർട്ട്. 

ചുരാചന്ദ്പൂരിൽ സ്ഥിതി സങ്കീർണ്ണം; മണിപ്പൂരിലെ കുക്കി വിഭാഗത്തിലുള്ളവരുടെ കൂട്ടസംസ്കാരം തടഞ്ഞ് കോടതി

സ്ത്രീകൾ അടങ്ങുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയത്. പൊലീസിനും ജനങ്ങൾക്കും ഇടയിൽ സംഘർഷം നടന്നു. പുലർച്ചെ 5 മണിയോടെയാണ് ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിൽ വെടിവെപ്പുണ്ടായത്. ഇരുവിഭാഗങ്ങൾക്കിടയിലായിരുന്നു വെടിവെയ്പ്. സംഭവത്തിൽ ഒരു പൊലീസുകാരന് ഗുരുതമായി പരിക്കേറ്റു. സ്ഥിതി കണക്കിലെടുത്ത് ഇംഫാൽ ഇസ്റ്റ് വെസ്റ്റ് ജില്ലകളിലെ കർഫ്യൂവിൽ നല്കിയ ഇളവ് പിൻവലിച്ചു.ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്ചുരാചന്ദ്പുരിലെ പീസ് ഗ്രൌണ്ടിലെ സംസ്കാര ചടങ്ങുകൾ സംഘടനകൾ മാറ്റിയത്. സംസ്കാരച്ചടങ്ങുകൾക്കെതിരെ മെയ്തെയ് സംഘടനയാണ് മണിപ്പൂർ ഹൈക്കോടതിയെ സമീപിച്ചുത്. ഈ ഹർജിയിൽ പുലർച്ച ആറ് മണിക്ക് വാദം കേട്ട കോടതി ചടങ്ങുകൾ ഒരാഴ്ച്ചത്തേക്ക് തടഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

asianet