Asianet News MalayalamAsianet News Malayalam

സഹോദരബന്ധം എക്കാലവും നിലനില്‍ക്കട്ടെ; പിണറായിയുടെ വാര്‍ത്താസമ്മേളനം പങ്കുവെച്ച് പളനിസ്വാമി

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ സഹോദരീസഹോദരന്മാരാണെന്നും എന്ത് സഹിച്ചും ഊഷ്മണ ബന്ധം നിലനിര്‍ത്തുമെന്നും എടപ്പാടി പളനിസാമി ട്വീറ്റ് ചെയ്തു.
 

May this friendship and brotherhood grow forever!; Edappadi Palaniswami tweet Pinarayi vijayan press meet
Author
Chennai, First Published Apr 4, 2020, 3:58 PM IST

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തില്‍ തമിഴ്‌നാടുമായുള്ള ബന്ധം പരാമര്‍ശിക്കുന്ന ഭാഗം ട്വീറ്റ് ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. തമിഴ്‌നാട്ടില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മണ്ണിട്ട് മൂടിയെന്ന വ്യാജവാര്‍ത്തയോട് പിണറായി വിജയന്‍ പ്രതികരിക്കുന്ന ഭാഗമാണ് ഷെയര്‍ ചെയ്തത്. അതില്‍ തമിഴ്‌നാട് ജനത നമ്മുടെ സഹോദരരാണെന്ന് പിണറായി വിജയന്‍ പറയുന്നുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ സഹോദരീസഹോദരന്മാരാണെന്നും എന്ത് സഹിച്ചും ഊഷ്മണ ബന്ധം നിലനിര്‍ത്തും. ഏത് വേദനയിലും കേരളത്തിനൊപ്പമുണ്ടാകും. എടപ്പാടി പളനിസ്വാമി ട്വീറ്റ് ചെയ്തു. സഹോദര്യവും സഹവര്‍ത്തിത്ത്വവും എക്കാലത്തും നിലനില്‍ക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രളയകാലത്തും തമിഴ്‌നാട് കേരളത്തെ കൈയയച്ച് സഹായിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ലോഡ് കണക്കിന് അവശ്യ സാധനങ്ങളാണ് കേരളത്തിലേക്കെത്തിയത്. ദുരന്തസമയത്ത് കേരളവും തമിഴ്‌നാടിന് സഹായവുമായി രംഗത്തെത്തിയിരുന്നു.
 

Follow Us:
Download App:
  • android
  • ios