കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാന്‍ സമയമെടുക്കും. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം പ്രശ്നം വഷളാക്കുമെന്നും മായാവതി പറഞ്ഞു.
ദില്ലി: പ്രതിപക്ഷ സംഘത്തിന്‍റെ കശ്മീര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം ബിജെപിക്കും ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനും പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള അവസരം നല്‍കുകയാണ് ചെയ്തതെന്ന് മായാവതി ആരോപിച്ചു.
കശ്മീരില്‍ സ്ഥിതി ശാന്തമാകുന്നതുവരെ പ്രതിപക്ഷം കാത്തിരിക്കണം. സര്‍ക്കാറിന് എന്തെങ്കിലും ചെയ്യാന്‍ അവസരം നല്‍കണമെന്നും മായാവതി അഭിപ്രായപ്പെട്ടു.
ജമ്മുകശ്മീരില്‍ സ്ഥിതി സാധാരണ നിലയിലാവാന്‍ സമയമെടുക്കും. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാന്‍ സമയമെടുക്കും. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം പ്രശ്നം വഷളാക്കുമെന്നും മായാവതി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കെ സി വേണുഗോപാല്‍, ആര്‍ ജെ ഡി നേതാവ് മനോജ് ഝാ, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് ശ്രീനഗറില്‍ എത്തിയത്. ശ്രീഗനറില്‍ എയര്‍പോര്‍ട്ടില്‍ ഇവരെ പൊലീസ് തടയുകയും പിന്നീട് തിരിച്ചയക്കുകയുമായിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് മായാവതി രംഗത്തെത്തിയിരുന്നു.
