തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതിൽ കോൺഗ്രസും ബിജെപിയും ഒരു പോലെയെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. 

ദില്ലി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പുനഃപരിശോധിക്കുമെന്ന് ബിഎസ്‍പി നേതാവ് മായാവതി. ഗുണ ലോക്സഭാ മണ്ഡലത്തിലെ ബിഎസ്‍പി സ്ഥാനാർത്ഥിയെ കോൺഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്നും മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതിൽ കോൺഗ്രസും ബിജെപിയും ഒരു പോലെയെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമില്ലെന്ന് പ്രഖ്യാപിച്ച മായാവതി എന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്. മധ്യപ്രദേസില്‍ ബിഎസ്‍പിക്ക് രണ്ട് സീറ്റും എസ്‍പിക്ക് ഒരു സീറ്റുമാണ് ഉള്ളത്.