Asianet News MalayalamAsianet News Malayalam

എംബിബിഎസ് പ്രവേശനം: മോപ്പ് അപ്പ് റൗണ്ടിലെ വ്യവസ്ഥയ്ക്ക് എതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

നേരത്തേ തന്നെ ഈ വ്യവസ്ഥയ്ക്ക് എതിരെ കോടതിക്ക് മുന്നിൽ ഹർജികളെത്തിയിരുന്നു. തിങ്കളാഴ്ചയാണ് കേസ് വീണ്ടും കോടതി പരിഗണിക്കും

MBBS admission SC issues notice to center and states
Author
First Published Feb 7, 2023, 2:23 PM IST

ദില്ലി: എം ബി ബി എസ് പ്രവേശനത്തിൽ ആദ്യഘട്ട കൗൺസിലിങ്ങിൽ പങ്കെടുത്തവർക്ക് മോപ്പ് അപ്പ് റൗണ്ടിൽ പങ്കെടുക്കാനാവാത്ത വ്യവസ്ഥക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. സ്വകാര്യ കോളജുകളിൽ പ്രവേശനം ലഭിച്ചവർക്കും ഹയർ ഓപ്ഷൻ നൽകാനാവാത്തത് ദു:ഖകരമെന്ന് കോടതി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും മെഡിക്കൽ കമ്മീഷനും നിലപാടറിയിക്കണമെന്നാണ് കോടതി നിർദ്ദേശം.

'ഹർജി പരിഗണിച്ചാൽ ഇത്തരം പരാതി തുടരും'; വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി, സത്യപ്രതിജ്ഞ ചെയ്തു

ദേശീയ മെഡിക്കൽ കമ്മീഷന്റെ വ്യവസ്ഥക്കെതിരെയാണ് ഹർജി.  ആദ്യഘട്ട കൗൺസിലിംഗിൽ പ്രവേശനം നേടിയവർക്ക് മോപ്പ് ആപ്പ് റൗണ്ടിൽ പങ്കെടുക്കാനാകില്ലെന്നായിരുന്നു വ്യവസ്ഥ.  വ്യവസ്ഥ സർക്കാർ കോളേജുകൾക്ക് മാത്രം ബാധകമാക്കണമെന്ന് ഹർജിക്കാർ ആവസ്യപ്പെടുന്നു. നിലവിൽ സ്വകാര്യ കോളേജുകൾ ലഭിച്ചവർക്കും ഹയർ ഓപ്ഷൻ നൽകാൻ കഴിയാത്ത സാഹചര്യമാണ്. ഉയർന്ന റാങ്ക് നേടിയിട്ടും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കേണ്ടി വരുന്ന വ്യവസ്ഥ ദുഖസത്യമെന്ന് സുപ്രീം കോടതി നീരീക്ഷിച്ചു. കേരളത്തിലെ രണ്ട് വിദ്യാർത്ഥികളുടെ റിട്ട്  ഹർജിയിലാണ് നടപടി.

സുപ്രീം കോടതിയിൽ അദാനിക്ക് വൻ തിരിച്ചടി, അദാനി ഗ്രൂപ്പിന്‍റെ പ്ലാന്‍റ് പൊളിക്കാം; ട്രൈബ്യൂണൽ ഉത്തരവ് ശരിവെച്ചു

നേരത്തേ തന്നെ ഈ വ്യവസ്ഥയ്ക്ക് എതിരെ കോടതിക്ക് മുന്നിൽ ഹർജികളെത്തിയിരുന്നു. തിങ്കളാഴ്ചയാണ് കേസ് വീണ്ടും കോടതി പരിഗണിക്കും. അഭിഭാഷകൻ റോയ് എബ്രഹാമാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ നോട്ടീസ് അയച്ചത്. 

Follow Us:
Download App:
  • android
  • ios