Asianet News MalayalamAsianet News Malayalam

'പലസ്തീന്‍ അനുകൂല റാലി നടത്താന്‍ അനുവദിച്ചില്ല': മെഹബൂബ മുഫ്തിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് മകള്‍

പലസ്തീൻ പൗരന്മാർക്ക് പിന്തുണയുമായി ലോകമെമ്പാടുമുള്ള ആളുകൾ മുന്നോട്ടുവരുന്നുവെന്ന് ഇല്‍തിജ

Mehbooba Mufti stopped from holding pro Palestine protest Daughter Says
Author
First Published Oct 25, 2023, 10:13 AM IST

ശ്രീനഗര്‍: പലസ്തീനെ പിന്തുണച്ച് പ്രതിഷേധം നടത്താൻ ജമ്മു കശ്മീര്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. പലസ്തീന്‍ ജനതയെ പിന്തുണച്ച് സമാധാനപരമായി പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോൾ മെഹബൂബ മുഫ്തിയെ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രീനഗറിൽ കൈയേറ്റം ചെയ്തെന്നും ഇൽതിജ മുഫ്തി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

"എന്തുകൊണ്ടാണ് പ്രാദേശിക ഭരണകൂടം തുടർച്ചയായി പിഡിപിയെ അടിച്ചമർത്തുന്നത്? നിങ്ങൾ ഞങ്ങളെ ദേശവിരുദ്ധരെന്ന് അധിക്ഷേപിക്കുന്നു. ഞങ്ങൾ സമാധാനപരമാണ് പ്രവര്‍ത്തിക്കുന്നത്"- മെഹബൂബ മുഫ്തിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ഇൽതിജ പറഞ്ഞു.

പലസ്തീൻ പൗരന്മാർക്ക് പിന്തുണയുമായി ലോകമെമ്പാടുമുള്ള ആളുകൾ മുന്നോട്ടുവരുന്നുവെന്ന് ഇല്‍തിജ പറഞ്ഞു. അവർ ഫോസ്ഫറസ് ബോംബുകൾ കൊണ്ട് ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1500 കുട്ടികളെങ്കിലും അവിടെ കൊല്ലപ്പെട്ടുവെന്നും ഇല്‍തിജ പറഞ്ഞു. ഇസ്രയേൽ മാനുഷിക അന്താരാഷ്ട്ര നിയമം ലംഘിക്കുന്നു. അവശ്യസാധനങ്ങള്‍ പോലും ആ ജനതയ്ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഇല്‍തിജ വിമര്‍ശിച്ചു.

18 ദിവസം, ഗാസയിൽ കൊല്ലപ്പെട്ടത് 2360 കുട്ടികൾ, 6364 കുട്ടികൾക്ക് പരിക്ക്; ആശങ്ക രേഖപ്പെടുത്തി യുണിസെഫ്

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ തുടങ്ങിയ ഇസ്രയേല്‍ - ഹമാസ് യുദ്ധം 18 ദിവസം പിന്നിട്ടു. ഗാസ മുനമ്പിലേക്ക് പലസ്തീൻ പൗരന്മാർക്കായി ഇന്ത്യ മരുന്നുകള്‍ ഉള്‍പ്പെടെ 38.5 ടൺ അവശ്യസാധനങ്ങള്‍ അയച്ചിട്ടുണ്ട്. ഇസ്രയേല്‍ - പലസ്തീന്‍ ചര്‍ച്ചകള്‍ക്ക് അന്തരീക്ഷം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കണം. പലസ്തീനുമായുള്ള ബന്ധം തുടരും. ഇനിയും സഹായം നല്‍കുമെന്ന് ഇന്ത്യ യുഎന്നില്‍ അറിയിച്ചു. അതേസമയം പശ്ചിമേഷ്യയില്‍ ഇന്ത്യ തല്‍ക്കാലം വെടിനിര്‍ത്തല്‍ ആവശ്യപ്പെടില്ല. ഹമാസിനെതിരെയുള്ള നീക്കത്തിന് പിന്തുണ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.

ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ ഗാസയില്‍ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച സാഹചര്യമാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും.  ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios