Asianet News MalayalamAsianet News Malayalam

'രാജ്യം വിടാന്‍ സാധ്യത'; ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കന്‍ കോടതി

ജാമ്യം നല്‍കിയാല്‍ ചോക്‌സി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഡൊമിനിക്കന്‍ കോടതി ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
 

Mehul Choksi Denied Bail By Dominica Court
Author
New Delhi, First Published Jun 12, 2021, 8:43 AM IST

ദില്ലി: ഡൊമിനിക്കയില്‍ അറസ്റ്റിലായ വിവാദ വ്യവസായി മെഹുല്‍ ചോക്‌സിക്ക് കോടതി ജാമ്യം നിഷേധിച്ചു.  ജാമ്യം നല്‍കിയാല്‍ ചോക്‌സി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഡൊമിനിക്കന്‍ കോടതി ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഒളിച്ചോടില്ലെന്ന് ഉറപ്പ് നല്‍കാന്‍ കോടതിക്ക് കഴിയില്ലെന്നും ജഡ്ജി പറഞ്ഞു. ചോക്‌സി ഇന്ത്യന്‍ പൗരനാണെന്ന് ഡൊമിനിക്കന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ചോക്‌സിയെ പെട്ടെന്ന് ഇന്ത്യയിലേക്ക് അയക്കേണ്ടെന്നും കോടതി വ്യക്തമാക്കി. ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ചോക്‌സി ഡൊമിനിക്കയില്‍ പിടിയിലാകുന്നത്. ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബന്ധു നീരവ് മോദിയുമായി ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13500 കോടി വായ്പയെടുത്ത് മുങ്ങിയ കേസിലെ പ്രതിയാണ് ചോക്‌സി.
 

Follow Us:
Download App:
  • android
  • ios